ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലില്‍

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലില്‍. 21-15,15-21, 21-19 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. വാശിയേറിയ മത്സരത്തിനൊടുവിലാണ് സിന്ധുവിന്റെ വിജയം.ഇതുവരെ 21 തവണയാണ് സിന്ധുവും യമഗുചിയും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 മത്സരങ്ങളും ജയിച്ചത് സിന്ധുവാണ്.
നാളെ നടക്കുന്ന ഫൈനലില്‍ കൊറിയയുടെ ആന്‍ സിയോങ് ആണ് സിന്ധുവിന്റെ എതിരാളി. തയ്‌ലാന്റിന്റെ പോപ്‌വി ചോങ്‌വോങിനെ 25-23, 21-17 എന്ന സ്‌കോറിന് തോല്‍പ്പിച്ചായിരുന്നു സിയോങിന്റെ ഫൈനല്‍ പ്രവേശനം. ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ . തോല്‍പിച്ചത് ജപ്പാന്റെ അകാനെ യമാഗുച്ചിയെ . സ്കോര്‍: 21-15, 15 - 21, 21-19. ഫൈനല്‍ നാളെ നടക്കും .
അതേസമയം നാളെ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങാണ് സിന്ധുവിന്റെ എതിരാളി. ലോക റാങ്കിങ്ങില്‍ ആറാമതുള്ള ദക്ഷിണ കൊറിയന്‍ താരം തായ്‌ലന്‍ഡ് താരം പൊപാവീ ചോചുവോങ്ങിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
https://www.facebook.com/Malayalivartha