സാവി ഹെര്‍ണാണ്ടസ് പരിശീലകനായി എത്തിയ ശേഷം ആദ്യമായി തോല്‍വി വഴങ്ങി ബാഴ്സലോണ...

സാവി ഹെര്‍ണാണ്ടസ് പരിശീലകനായി എത്തിയ ശേഷം ആദ്യമായി തോല്‍വി വഴങ്ങി ബാഴ്സലോണ. റയല്‍ ബെറ്റിസാണ് ബാഴ്സയുടെ സ്വന്തം മൈതാനത്ത് അവരെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ തോല്‍വി. 79-ാം മിനിറ്റില്‍ ജുവാന്‍മിയാണ് ബെറ്റിസിന്റെ വിജയ ഗോള്‍ നേടിയത്.
മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ബെറ്റിസിന്റെ വിജയ ഗോള്‍. പന്തുമായി മുന്നേറിയ കനാലെസാണ് ഗോളിന് വഴിയൊരുക്കിയത്. തുടര്‍ന്ന് താരം അത് ടെല്ലോയ്ക്ക് പാസ് ചെയ്തു.
പന്ത് ലഭിച്ച ടെല്ലോ അത് പോസ്റ്റിന്റെ വലത് ഭാഗത്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ജുവാന്‍മിക്ക് മറിച്ചു. താരത്തിന്റെ ഷോട്ട് ടെര്‍സ്റ്റേഗനെ മറികടന്ന് വലയിലെത്തുകയായിരുന്നു. ജയത്തോടെ 16 കളികളില്‍ നിന്ന് 30 പോയന്റുമായി ബെറ്റിസ് മൂന്നാം സ്ഥാനത്തെത്തി.
https://www.facebook.com/Malayalivartha