കഴിഞ്ഞ പതിനാറു ദിവസമായി കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരം അവസാനിപ്പിച്ചു... ലിസ്റ്റില്‍ ഉള്‍പ്പെട്ട 24 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്

കഴിഞ്ഞ പതിനാറു ദിവസമായി കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരം അവസാനിപ്പിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ട 24 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. മന്ത്രി വി. അബ്ദുറഹ്മാനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ബാക്കിയുള്ള 47 പേരുടെ നിയമനകാര്യത്തില്‍ എട്ടംഗസമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു. അവരുടെ നിയമന കാര്യം 45 ദിവസത്തിനുള്ളില്‍ സ്‌പെഷ്യല്‍ കേസായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്ന് സമരക്കാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം രണ്ടുമണിക്കൂര്‍ കാത്തിരുന്നിട്ടും മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്നത് ഇവര്‍ക്കേറെ നിരാശയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ സമരക്കാര്‍ നിലത്തിഴഞ്ഞ് പ്രതിഷേധിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് 3.30നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ചര്‍ച്ചയ്‌ക്കെത്തണമെന്ന അറിയിപ്പ് ലഭിച്ചത്.
സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയില്‍ തുടക്കം മുതല്‍ അനുകൂല പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് താരങ്ങള്‍ പറഞ്ഞു. കായിക താരങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു സമിതിയെ വയ്ക്കാനുള്ള മന്ത്രിയുടെ നിര്‍ദ്ദേശം സമരം ചെയ്യുന്നവരുടെ പ്രതിനിധികളും അംഗീകരിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാന്‍ കായിക താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുത്തവരെല്ലാം ഇന്ന് രാവിലെയോടെ നാടുകളിലേക്ക് മടങ്ങും. 44 കായിക താരങ്ങളാണ് ഈ മാസം ഒന്ന് മുതല്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ക്കായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടങ്ങിയത്.
നിലവിലെ ലിസ്റ്റിലുള്ള ആളുകള്‍ ജോലി നല്‍കണമെന്ന ആവശ്യമാണ് കായികതാരങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ വച്ചത്. അതില്‍ ഈ സര്‍ക്കാരിന് മറിച്ചൊരു നിലപാടില്ല. 24 പേരുടെ പ്രോസസ് കഴിഞ്ഞു. അവര്‍ക്ക് ഉടന്‍ നിയമനം നല്‍കും. മറ്റുള്ളവര്‍ക്കായി ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha