ചരിത്രനേട്ടത്തിലേക്ക്..... ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ചരിത്രം കുറിച്ച് കിഡംബി ശ്രീകാന്ത്

ചരിത്രനേട്ടത്തിലേക്ക്.... ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ചരിത്രം കുറിച്ച് കിഡംബി ശ്രീകാന്ത്.
ഫൈനലില്‍ സിംഗപ്പൂരിന്റെ യുവതാരം ലോ കീന്‍ യൂവിനോട് തോല്‍ക്കേണ്ടിവന്നെങ്കിലും ചരിത്രനേട്ടത്തിലേക്കുയര്‍ന്നാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ശ്രീകാന്തിന്റ മടക്കം .21-15,22-20 എന്ന സ്‌കോറിന് ഇന്നലെ വിജയം കണ്ട ലോ കീന്‍ ഒന്നാം റാങ്കിനും അവകാശിയായി.
ശ്രീകാന്ത് സെമിഫൈനലില്‍ തോല്‍പ്പിച്ച ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ വിഭാഗത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം 12 ആയി.
"
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്- 1 2 മെഡലുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha