കല്യാണം വിളി കാരണം മനസമാധാനം പോയി നാട്ടുകാരെക്കൊണ്ടുള്ള ബഹളം വേറെ ഒടുവിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പറന്ന് നീരജ് ചോപ്ര

വിവാഹക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യുഎസിലേക്ക് പറന്ന് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര.
മെഡൽ നേടിയപ്പോൾ അഭിനന്ദനങ്ങൾ കൊണ്ടുമൂടിയ നാട്ടുകാരിപ്പോൾ തന്റെ മനസമാധാനം കെടുത്തുകയാണെന്നാണ് നീരജന്റെ പരാതി. ഒടുവിൽ ഇതിൽ രക്ഷപ്പെടാനായി നീരജ് അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. പരിശീലനത്തിനായി യുഎസിലേക്ക് പോകേണ്ടി വന്നത് നാട്ടിലെ വിവാഹക്ഷണങ്ങൾ നിരസിച്ചതിനാലാണെന്ന് നീരജ് വെളിപ്പെടുത്തി.
വിവാഹക്ഷണങ്ങൾ ശ്രദ്ധ തിരിക്കുന്നുവെന്നും പരിശീലനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് യു എസിലേയ്ക്ക് പോയതെന്നും നീരജ് പറഞ്ഞു. ഒരു വാർത്താസമ്മേളനത്തിലാണ് നീരജ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
ടോക്കിയോ ഒളിംപിക്‌സിനു ശേഷം അടുത്തിടെയാണ് നീരജ് യു എസിലേയ്ക്ക് പറന്നത്. കായിക താരങ്ങളായ തങ്ങൾ കരിയറിലെ ഭൂരിഭാഗം സമയവും പരിശീലനത്തിനായി കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിട്ടുനിൽക്കുന്നവരാണ്. എന്നാൽ ഒളിംപിക്‌സിൽ മെഡൽ നേടിയ ശേഷം തനിക്ക് ചുറ്റും ആളുകൾ കൂടാൻ തുടങ്ങി. പ്രശംസകൾ ചൊരിയാൻ തുടങ്ങി.
എന്നാലിത് പ്രതീക്ഷകളുടെ അമിതഭാരത്തിലേയ്ക്ക് നയിക്കുകയും അത്‌ലറ്റുകൾക്കിടയിൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മാനസികാരോഗ്യത്തെയും ബാധിക്കുന്നു. അതിനാൽ പഴയ ശീലങ്ങളിലേയ്ക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നും യുഎസിലേയ്ക്ക് മടങ്ങിയ ശേഷം കൂടുതൽ ആശ്വാസമുണ്ടെന്നും നീരജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹരിയാനയിൽ ഇപ്പോൾ വിവാഹ സീസണാണ്. അതിനാൽ തന്നെ പല വിവാഹങ്ങൾക്കും തനിക്ക് ക്ഷണമുണ്ട്. ഇതെല്ലാം തന്നെ തളർത്തിയിരുന്നു. യു എസിൽ എത്തിയതോടെ മനസമാധാനത്തോടെ പരിശീലിക്കാൻ സാധിക്കുന്നു, ശല്യങ്ങളൊന്നുമില്ല സന്തോഷവാനാണെന്നും നീരജ് വ്യക്തമാക്കി.
ഒളിംപിക്‌സിൽ അത്‌ലറ്റിക്സ് ഇനത്തിൽ ഇന്ത്യയിൽ ആദ്യമായി സ്വർണ മെഡൽ എത്തിച്ചയാളാണ് ഹരിയാന സ്വദേശിയായ നീരജ് ചോപ്ര. ജാവലിൻ ത്രോയിലായിരുന്നു നീരജ് ചരിത്രം കുറിച്ചത്. ടോകിയോയിൽ നടന്ന കഴിഞ്ഞ ഒളിംപിക്സിൽ രണ്ടാം മെഡൽ ജേതാവ് കൂടിയാണ് നീരജ്.
"
https://www.facebook.com/Malayalivartha