മുന്‍ ഇന്ത്യന്‍ ഹോക്കി താരം അന്തരിച്ചു.., ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഹോക്കി കളിക്കാൻ ചരണ്‍ജിത് സിങ് ഓർമ്മയായത് തൊണ്ണൂറ്റി രണ്ടാം വയസിൽ...!!

മുന്‍ ഇന്ത്യന്‍ ഹോക്കി താരവും പത്മശ്രീ പുരസ്കാര ജേതാവുമായ ചരണ്‍ജിത് സിങ് അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസായിയിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ചികിത്സയിലായിരുന്നു. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് താരം.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ ഹോക്കി കളിക്കാരില്‍ ഒരാളായിരുന്നു ചരണ്‍ജിത്ത്. 1964 ലെ ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണവും റോം ഒളിമ്പിക്സില്‍ വെള്ളിയും നേടയിട്ടുണ്ട്.
ഡെറാഡൂണിലെ കേണല്‍ ബ്രൗണ്‍ കേംബ്രിഡ്ജ് സ്കൂളിലെയും പഞ്ചാബ് യൂണിവേഴ്സിറ്റിയിലെയും പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു. അന്താരാഷ്ട്ര ഹോക്കിയിലെ മികച്ച കരിയറിന് ശേഷം ഷിംലയിലെ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha