ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ട് ഇവാന്‍ ഡോഡിജ്- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ട് ഇവാന്‍ ഡോഡിജ്- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യം. ഫൈനലില്‍ ഓസ്ട്രേലിയയുടെ ജെയ്മി ഫൗര്‍ലിസ്-ജേസണ്‍ കുബ്ലര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഡോഡിജും ക്രിസ്റ്റീനയും കിരീടം നേടിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ടീമിന്റെ വിജയം. സ്‌കോര്‍: 6-3, 6-4. ഫ്രഞ്ച് താരമായ ക്രിസ്റ്റീന നേടുന്ന രണ്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടമാണിത്.
നേരത്തേ 2014-ല്‍ ഡാനിയല്‍ നെസ്റ്ററിനൊപ്പം ക്രിസ്റ്റീന കിരീടം നേടിയിരുന്നു. ക്രൊയേഷ്യന്‍ താരമായ ഡോഡിജ് നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടമാണിത്.
ഇതിനുമുന്‍പ് രണ്ട് തവണ ഫ്രഞ്ച് ഓപ്പണിലും ഒരു പ്രാവശ്യം വിംബിള്‍ഡണിലും താരം മിക്സഡ് ഡബിള്‍സ് കിരീടം നേടി.
https://www.facebook.com/Malayalivartha