44 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചാംപ്യനാകുന്ന ഓസ്ട്രേലിയന്‍ വനിതയെന്ന നേട്ടം സ്വന്തമാക്കി ആഷ്ലി ബാര്‍ട്ടിക്ക്; വനിതാ സിംഗിള്‍സ് കിരീടം ആഷ്ലി സ്വന്തമാക്കിയത് ഡാനിയേല കോളിന്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി

ഓസ്ട്രേലിയന് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്ട്രേലിയന്‍ താരം ആഷ്ലി ബാര്‍ട്ടിക്ക്. അമേരിക്കയുടെ ഡാനിയേല കോളിന്സിനെ നേരിട്ടുള്ള സെറ്റുകള്ക്ക് തോല്പിച്ചാണ് ബാര്ട്ടി തന്റെ ആദ്യ ഓസ്ട്രേലിയന് ഓപ്പണ് കിരീടം ചൂടിയത്.
സ്കോര്: 6-3, 7-6. ബർട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്ഡ്സ്ലാം കിരീടമാണിത്. 44 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചാംപ്യനാകുന്ന ഓസ്ട്രേലിയന്‍ വനിതയെന്ന നേട്ടവും ആഷ്ലി സ്വന്തമാക്കി. ടൂര്‍ണമെന്‍റില്‍ ഒറ്റ സെറ്റ് പോലും കൈവിടാതെയാണ് ബാര്‍ട്ടിയുടെ കിരീട നേട്ടം.
https://www.facebook.com/Malayalivartha