മാഞ്ചസ്റ്റർ യൂണൈറ്റഡ് താരത്തിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി മുൻ കാമുകി; ചിത്രങ്ങളും ഓഡിയോകളും പുറത്തുവിട്ടു... താരം ജയിലിൽ ആയേക്കും

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകി ഹാരിയറ്റ് റോബ്‌സണ്‍. ഗ്രീന്‍വുഡില്‍ നിന്ന് ക്രൂര മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വിഡിയോയും ഹാരിയറ്റ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു. മേസൺ ഗ്രീൻവുഡ് തന്നെ ചെയ്തത് എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്കായി പങ്കുവെക്കുന്നു- എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗ്രീന്‍വുഡില്‍ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഹാരിയറ്റ് വിഡിയോയിൽ പറയുന്നു.
ഫുട്ബോൾ താരം അശ്ലീല വാക്കുകൾ പ്രയോഗിക്കുന്നതിന്‍റെയും ഭീഷണിപ്പെടുത്തുന്നതിന്‍റെയും ലൈംഗിക അതിക്രമത്തിന്റെയും ഓഡിയോ ക്ലിപ്പുകളും ഹാരിയറ്റ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ഇരുവരും ബന്ധത്തിൽ ആയിരിക്കെ ശാരീരികമായി വലിയ പീഡനങ്ങൾ ഗ്രീൻവുഡ് ഏൽപ്പിച്ചത് ചിത്രങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വ്യക്തമാകുന്നു. എന്നാൽ സംഭവത്തിൽ ഗ്രീൻവുഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും ഗ്രീൻവുഡിനെതിരെ നടപടികൾ എടുത്തേക്കുമെന്നാണ് സൂചന. ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ക്ലബ് അന്വേഷണം പൂർത്തിയാക്കുന്നത് വരെ ഗ്രീൻവുഡിനെ സസ്പെൻഡ് ചെയ്യുമെന്നുമാണ് സൂചന.
https://www.facebook.com/Malayalivartha