ആസ്‌ട്രേലിയന്‍ ഓപ്പണ്‍; വനിത ഡബിള്‍സ് കിരീടം നേടി ചെക് റിപബ്ലിക് സഖ്യം

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം നേടി ബാര്‍ബറോ ക്രജികോവ, കാതറീന സിനിയകോവ സഖ്യം. നിരവധി ഗ്രാന്‍ഡ് സ്‌ലാം കിരീടങ്ങള്‍ ഉയര്‍ത്തിയ ചെക് റിപബ്ലിക് സഖ്യത്തിന്‍റെ ആദ്യ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ബ്രസീല്‍ - കസാഖിസ്ഥാന്‍ സഖ്യമായ അന്ന ഡാനിലിന, ബിയാട്രീസ് ഹദ്ദാദ് എന്നിവരെ കീഴ്പ്പെടുത്തിയാണ് ചെക്കുകള്‍ വിജയത്തിളക്കം നേടിയത്.
2021-ലെ ആസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില്‍ ബെല്‍ജിയം-ബെലാറഷ്യന്‍ ജോഡികളായ എലിസ് മെര്‍ട്ടന്‍സ്-അറീനയോട് തോല്‍വി വഴങ്ങിയവരായിരുന്നു ഡബിള്‍സില്‍ ലോകത്ത് ഒന്നും രണ്ടും സ്ഥാനക്കാരായ സിനിയക്കോവയും ക്രജികോവയും. രണ്ട് മണിക്കൂര്‍ 42 മിനിറ്റ് നീണ്ട മത്സരത്തില്‍ മികച്ച പ്രകടനമാണ് ചെക്ക് സഖ്യം ഇത്തവണ കാഴ്ചവെച്ചത്.
ലോക ഒന്നാം നമ്ബറുകാരെ ഞെട്ടിച്ചു കസാക്കിസ്ഥാന്‍-ബ്രസീലിയന്‍ സഖ്യം ആദ്യ സെറ്റ് ടൈബ്രേക്കറില്‍ സ്വന്തമാക്കി. എന്നാല്‍ അതിശക്തമായി തിരിച്ചടിച്ച ചെക് സഖ്യം രണ്ടാം സെറ്റ് 6-4 ന് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റും 6-4 നു തന്നെ നേടിയ ചെക് സഖ്യം കിരീടം പൊരുതി സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ മൂന്ന് തവണ ബ്രെയ്ക്ക് വഴങ്ങിയെങ്കിലും അഞ്ച് തവണയാണ് ചെക് സഖ്യം എതിരാളികളെ ബ്രെയ്ക്ക് ചെയ്തത്.
ഇതിനകം രണ്ട് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും ഒരു വിംബിള്‍ഡണ്‍ കിരീടവും നേടിയ താരങ്ങള്‍ക്ക് ഗ്രാന്‍ഡ് സ്ലാമിലേക്ക് ഒരു യു.എസ് ഓപ്പണ്‍ കിരീടം മാത്രമാണ് ദൂരം. പുതിയ നേട്ടത്തിനൊടുവില്‍ വനിത ഡബിള്‍സില്‍ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി ചെക് സഖ്യം ഉറപ്പിച്ചു.
https://www.facebook.com/Malayalivartha