സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യസ്വര്‍ണവുമായി പാലക്കാട്....സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് മഷൂദ് നേട്ടം കൈവരിച്ചത്

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് ആദ്യ സ്വര്‍ണം. പാലക്കാട് കല്ലടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം. മുഹമ്മദ് മഷൂദ് ആണ് സ്വര്‍ണം നേടിയത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് മഷൂദ് നേട്ടം കൈവരിച്ചത്. കോട്ടയം പാലാ സെന്റ് തോമസിലെ എബിന്‍ ബോണി വെള്ളി മെഡല്‍ നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ദേവിക ബെന്‍ സ്വര്‍ണം നേടി.
കോട്ടയം പൂഞ്ഞാര്‍ എസ്.എന്‍.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഈ ഇനത്തില്‍ പാലക്കാട് ജില്ലക്കാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ചിറ്റൂര്‍ ജി.ബി.എച്ച്.എസിലെ ജെ. ബിജോയിക്ക് സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും പാലക്കാടിനാണ് സ്വര്‍ണം ലഭ്യമായത്.
"
https://www.facebook.com/Malayalivartha