ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്ത് രാത്രി ഏഴിനാണ് മത്സരം നടക്ക്ുക.
ഏറെക്കാലത്തിനുശേഷം പൃഥ്വി ഷാ ടീമില്‍ ഇടം നേടിയെങ്കിലും ഇന്ന് കളിച്ചേക്കില്ല. ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്നാവും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. സ്പിന്‍ ബൗളര്‍ ചഹാലിനു പകരം കുല്‍ദീപ് യാദവ് കളിച്ചേക്കും.
ടി-20 പരമ്പര നേടി മുഖം രക്ഷിക്കാനാകും കിവീസിന്റെ ലക്ഷ്യം. നേരത്തെ, ന്യൂസിലന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം നേടിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha