ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒമ്പതാം സ്ഥാനം...

ഹോക്കി ലോകകപ്പില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്ലാസിഫിക്കേഷന്‍ മത്സരത്തില്‍ നേടിയ 5 -2 വിജയത്തോടെ ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ ഇടംനേടി ഇന്ത്യ ടൂര്‍ണമെന്റ് അവസാനിപ്പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ അഭിഷേക് നേടിയ ഗോളിലൂടെ ലീഡെടുത്ത ഇന്ത്യ, 11-ാം മിനിറ്റിലെ ഹര്‍മന്‍പ്രീതം സിംഗ് ഫ്‌ലിക്കിലൂടെ രണ്ടാം ഗോള്‍ നേടി.
ഗോളില്ലാതെ അവസാനിച്ച രണ്ടാം ക്വാര്‍ട്ടറിന് സമാനമായ രീതിയില്‍ മൂന്നാം ക്വാര്‍ട്ടറും തീരുമെന്ന് തോന്നിയ ഘട്ടത്തില്‍ ഷംഷേര്‍ സിംഗ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടുകയും ചെയ്തു. 45ാം മിനിറ്റില്‍ ഷംഷേര്‍ - അഭിഷേക് സഖ്യം ദക്ഷിണാഫ്രിക്കന്‍ പകുതിയില്‍ നടത്തിയ വണ്‍ ടു നീക്കം ഫലം കണ്ടതോടെ ഇന്ത്യ 3 -0 എന്ന നിലയില്‍ മുന്നിലെത്തി.
ആകാശ്ദീപ് സിംഗ്(49'), സുഖ്ജീത് സിംഗ്(59') എന്നിവരും ഇന്ത്യക്കായി ഗോള്‍ കണ്ടെത്തി. 49ാം മിനിറ്റില്‍ സാംകെലോ എംവിബിയാണ് അതിഥികള്‍ക്കായി ആദ്യ ഗോള്‍ നേടിയത്.
"
https://www.facebook.com/Malayalivartha