കിരീട സ്വപ്‌നവുമായി ... സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള 22 അംഗ ടീം ഭൂവനേശ്വറിലേക്ക്

കിരീട സ്വപ്‌നവുമായി ... സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള 22 അംഗ ടീം ഭൂവനേശ്വറിലേക്ക്. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിങ്കള്‍ രാത്രി ചെന്നൈ മെയിലില്‍ ടീം അംഗങ്ങള്‍ യാത്രതിരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെത്തും . വിശ്രമത്തിനുശേഷം രാത്രി ഒഡിഷയിലേക്ക് പുറപ്പെടുന്ന ടീം നാളെ വൈകിട്ട് ഭുവനേശ്വറിലെത്തും. ബുധനാഴ്ചമുതല്‍ പരിശീലനം ആരംഭിക്കും.
കിരീടം നിലനിര്‍ത്താനിറങ്ങുന്ന കേരളത്തിന് 10ന് കരുത്തരായ ഗോവയുമായാണ് ആദ്യകളി. ഭുവനേശ്വറിലെ കലിംഗ രാജ്യാന്തര സ്റ്റേഡിയമാണ് ടൂര്‍ണമെന്റിന് വേദിയാകുന്നത്.പതിനഞ്ച് ദിവസത്തെ തയ്യാറെടുപ്പിനുശേഷമാണ് കേരളം ഫൈനല്‍ റൗണ്ടിന് പുറപ്പെട്ടത്.
എറണാകുളം പനമ്പിള്ളി നഗര്‍ മൈതാനത്തും മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലുമായിരുന്നു പരിശീലനക്യാമ്പ്. യോഗ്യതാഘട്ടത്തിലുള്ള ടീമില്‍നിന്ന് മൂന്ന് മാറ്റം വരുത്തി. പ്രതിരോധത്തില്‍ ജി സഞ്ജുവും മധ്യനിരയില്‍ വി അര്‍ജുനും മുന്നേറ്റത്തില്‍ ഒ എം ആസിഫും പുതുതായി ഇടംപിടിച്ചു. ജെ ജെറിറ്റോ, പി അജീഷ്, എം വിഘ്നേഷ് എന്നിവരെ ഒഴിവാക്കി.ടീം സര്‍വസജ്ജമാണെന്ന് പരിശീലകന്‍ പി ബി രമേശ് പറഞ്ഞു. '
കാലാവസ്ഥ അനുകൂലമാണ്. പരിക്കിന്റെ ആശങ്കകളുമില്ല, ഒരുക്കവും നന്നായി. നല്ല പ്രതീക്ഷയുണ്ട്' -പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. എന്തിനെയും നേരിടാന്‍ തയ്യാറുള്ള യുവനിരയാണ് ഈ ടീമിന്റെ കരുത്തെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സെക്രട്ടറി പി അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടീമിനെ യാത്രയാക്കാനായി എത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha