ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണയും ശുഭപ്രതീക്ഷയുമായി ഐ.പി.എല്‍ മത്സരത്തിനിറങ്ങുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണയും ശുഭപ്രതീക്ഷയുമായാണ് ഐ.പി.എല്‍ മത്സരത്തിനിറങ്ങുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 31ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സുമായാണ് ഒന്നാം അങ്കം.
എം.എസ്. ധോണിയുടെ നായകത്വത്തിലാണ് ഇത്തവണയും ടീം കളത്തിലിറങ്ങുന്നത്. 2008ല്‍ രൂപവത്കരിച്ച ടീം 2010ലാണ് ആദ്യമായി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്.
ടൂര്‍ണമെന്റ് ഫേവറിറ്റായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ ഹോംഗ്രൗണ്ടില്‍ തോല്‍പിച്ചായിരുന്നു ആദ്യ കിരീടം. 2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 58 റണ്‍സിന് തോല്‍പിച്ച് ചെന്നൈ ജേതാക്കളായി. വാതുവെപ്പ് കേസിനെ തുടര്‍ന്നുണ്ടായ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് 2018ല്‍ കളത്തിലേക്കു തിരിച്ചെത്തിയ ടീം ഒരിക്കല്‍കൂടി ചാമ്പ്യന്‍പട്ടത്തില്‍ മിന്നിത്തിളങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലില്‍ പരാജയപ്പെടുത്തിയായിരുന്നു കിരീടനേട്ടം.
2021 ഫൈനലില്‍ കൊല്‍ക്കത്തയും ഈ മഞ്ഞക്കുപ്പായക്കാരുടെ മുന്നില്‍ മുട്ടുമടക്കി. 14 ഐ.പി.എല്‍ സീസണുകളില്‍ 11 തവണ പ്ലേഓഫിലെത്തിയ ഏക ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 11 തവണയും മികച്ച പ്രകടനം കാഴ്ചവെക്കാനും ടീമിനായി. ന്യൂസിലന്‍ഡ് പ്ലയറും ലെഫ്റ്റ് ഹാന്‍ഡറുമായ ഡെവോണ്‍ കോണ്‍വേയും ഇന്ത്യന്‍ പ്ലയറും റൈറ്റ് ഹാന്‍ഡറുമായ ഋതുരാജ് ഗെയ്ക് വാദുമാണ് ഓപണര്‍ ബാറ്റ്‌സ്മാന്മാരായി ഇറങ്ങാന്‍ സാധ്യതയേറെയുള്ളത്.
https://www.facebook.com/Malayalivartha