കലാശപ്പോരില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഉറുഗ്വാ

അണ്ടര്‍-20 ലോകകപ്പ് ഫുട്ബാള്‍ കിരീടം ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വായ്ക്ക്. അര്‍ജന്റീനയിലെ ടൊളോസയിലെ ഡീഗോ മറഡോണ സ്റ്റേഡിയത്തിലെ 40,000ത്തിലധികം കാണികള്‍ക്ക് മുന്നില്‍ നടന്ന കലാശപ്പോരില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി .
1997ലും 2013ലും ഫൈനലില്‍ തോറ്റ ഉറുഗ്വായ്ക്ക് ആദ്യ കിരീട നേട്ടമാണിത്. വാശിയേറിയ പോരാട്ടത്തില്‍ 86ാം മിനിറ്റില്‍ ലൂസിയാനോ റോഡ്രിഗസ് നേടിയ ഗോളാണ് ഉറുഗ്വായ്ക്ക് സ്വപ്ന കിരീടം സമ്മാനിച്ചത്. ക്ലോസ് റേഞ്ചില്‍നിന്നുള്ള ഹെഡര്‍ ഇറ്റാലിയന്‍ വലയില്‍ കയറുകയായിരുന്നു. നിരവധി അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളാണ് ഗോളെണ്ണം കുറച്ചത്.
റോഡ്രിഗസിന്റെ ഫ്രീകിക്കും ക്യാപ്റ്റന്‍ ഫാബ്രിസിയോ ഡയസിന്റെ രണ്ട് ലോങ് ഷോട്ടുകളും ആന്‍ഡേഴ്‌സണ്‍ ഡുവാര്‍ട്ടെയുടെ ഹെഡറുമെല്ലാം ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ സെബസ്റ്റ്യാനോ രക്ഷപ്പെടുത്തുകയായിരുന്നു.
" f
https://www.facebook.com/Malayalivartha