ലോകകപ്പില്‍ വീണ്ടും ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് കളമൊരുങ്ങുന്നു... ഇന്ത്യ-പാക് ലീഗ് പോരാട്ടം ഒക്ടോബര്‍ 15ന്

ലോകകപ്പില്‍ വീണ്ടും ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് കളമൊരുങ്ങുന്നു. ബി.സി.സി.ഐ പുറത്തുവിട്ട കരട് മത്സര ക്രമപ്രകാരം ഒക്ടോബര്‍ 15ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് ലീഗ് പോരാട്ടം. കരട് മത്സര ക്രമം ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ഇവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് അന്തിമ ഫിക്‌സ്ചര്‍ തയാറാക്കുക. സുരക്ഷാകാരണങ്ങളാല്‍ അഹ്മദാബാദില്‍ കളിക്കാന്‍ കഴിയില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.ഒക്ടോബര്‍ അഞ്ചിന് അഹ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ ഉദ്ഘാടന മത്സരത്തിനിറങ്ങും.
എട്ടിന് ചെന്നൈയില്‍ ആസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. 11ന് ഡല്‍ഹിയില്‍ അഫ്ഗാനിസ്താനും 15ന് അഹ്മദാബാദില്‍ പാകിസ്താനും 19ന് പുണെയില്‍ ബംഗ്ലാദേശും 22ന് ധര്‍മശാലയില്‍ ന്യൂസിലന്‍ഡും 29ന് ലഖ്‌നോയില്‍ ഇംഗ്ലണ്ടും നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയും ആതിഥേയരുടെ എതിരാളികളായെത്തുന്ന രീതിയിലാണ് നിലവിലുള്ളത്.
നവംബര്‍ രണ്ടിന് മുംബൈയിലും 11ന് ബംഗളൂരുവിലും ഇന്ത്യക്ക് കളിയുണ്ട്. യോഗ്യത മത്സരങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇതിലെ എതിരാളികളെ അറിയാനിരിക്കുന്നതേയുള്ളൂ.
"
https://www.facebook.com/Malayalivartha