ലോക ചാംപ്യന്മാരായ അര്‍ജന്റീനയുടെ ഏഷ്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ഇന്ന്... ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് ചൈനയിലെ ബീജീംഗില്‍ നടക്കും

ലോക ചാംപ്യന്മാരായ അര്‍ജന്റീനയുടെ ഏഷ്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ഇന്ന്. ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് ചൈനയിലെ ബീജീംഗില്‍ നടക്കും. നായകന്‍ ലിയോണല്‍ മെസി അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ തന്നെ കളിക്കാനിറങ്ങും.
അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. യുറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിടപറഞ്ഞ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിയിലേക്ക് പോകാന്‍ തീരുമാനിച്ചശേഷം രാജ്യത്തിനായി കളിക്കുന്ന ആദ്യ മത്സരവുമാണ്.
ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് ആദ്യ മത്സരത്തില്‍ തോറ്റശേഷം തോല്‍വിയറിയാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. അവസാനം കളിച്ച എട്ടില്‍ ഏഴ് മത്സരങ്ങളിലും അര്‍ജന്റീന ജയിച്ചു. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
മെസിയും ജൂലിയന്‍ അല്‍വാരസുമായിരുന്നു അന്ന് അര്‍ജന്റീനക്കായി ഗോളടിച്ചത്. ലോകകപ്പിലെ തോല്‍വിയുടെ കണക്കു തീര്‍ക്കുക എന്നതും ഓസ്‌ട്രേലിയയുടെ ലക്ഷ്യമാണ്.
"
https://www.facebook.com/Malayalivartha