ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്

ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ് പേയിയുടെ തായ് സു യിങ് ആണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഇന്ത്യന്‍ താരത്തെ തകര്‍ത്തുവിട്ടത്. സ്‌കോര്‍: 21-18, 21-16.
തുടക്കത്തിലേ താളം കണ്ടെത്താന്‍ വിഷമിച്ച സിന്ധു പിന്നീട് പൊരുതിക്കയറി ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം നിന്നെങ്കിലും വിജയം സു യിങ്ങിനൊപ്പം നിന്നു.
രണ്ടാം സെറ്റില്‍ കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ സിന്ധുവിനായുമില്ല. സ്‌പെയിനിന്റെ കരോലിന മരിന്‍ ആണ് ക്വാര്‍ട്ടറില്‍ തായ് സു യിങ്ങിന്റെ എതിരാളി.
"
https://www.facebook.com/Malayalivartha