ഇറ്റലിയെ വീഴ്ത്തി സ്‌പെയിന്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍... ക്രൊയേഷ്യയാണ് ഫൈനലില്‍ സ്‌പെയിനിന്റെ എതിരാളികള്‍

ഇറ്റലിയെ വീഴ്ത്തി സ്‌പെയിന്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍.പകരക്കാരനായി ഇറങ്ങിയ സ്‌ട്രൈക്കര്‍ ജൊസേലു ക്ലൈമാക്‌സില്‍ നേടിയ ഗോളിന്റെ കരുത്തിലാണ് ഫൈനലിലെത്തിയത്. സെമി ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അസൂറിപ്പടയെ സ്‌പെയിന്‍ പരാജയപ്പെടുത്തിയത്.
ഫൈനലില്‍ സ്‌പെയിനിന്റെ എതിരാളികള്‍ ക്രൊയേഷ്യയാണ്. നെതര്‍ലന്‍ഡ്‌സില്‍ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ യെറമി പിനോയുടെ ഗോളിലൂടെ സ്‌പെയിന്‍ മുന്നിലെത്തി. 11ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് സിറോ ഇമ്മൊബീല്‍ ഇറ്റലിയെ ഒപ്പമെത്തിച്ചു.
മത്സരം അധികസമയത്തേക്ക് കടക്കുമെന്ന് തോന്നിച്ച സമയത്താണ് ജൊസേലു ടീമിന്റെ രക്ഷകനാകുന്നത്. 84ാം മിനിറ്റില്‍ അല്‍വാരോ മൊറാത്തക്ക് പകരക്കാരനായാണ് ജൊസേലു കളത്തിലിങ്ങുന്നത്.
88ാം മിനിറ്റിലായിരുന്നു ജൊസേലു ടീമിന്റെ വിജയ ഗോള്‍ നേടിയത്. ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയാണ് ക്രൊയേഷ്യ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ക്രൊയേഷ്യന്‍ ജയം. ഞായറാഴ്ച റോട്ടര്‍ഡാമിലാണ് ഫൈനല്‍.
"
https://www.facebook.com/Malayalivartha