എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ സമനില നേടി ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ അല്‍ -ഹിലാല്‍
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ സമനില നേടി ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ അല്‍ -ഹിലാല്‍. ഗ്രൂപ്പ് ഡിയില്‍ ഇത്തിരികുഞ്ഞന്മാരായ ഉസ്‌ബെക്കിസ്ഥാന്‍ ക്ലബ് നവബഹോറാണ് സൗദി പ്രോ ലീഗിലെ കരുത്തരായ അല്‍ -ഹിലാലിനെ സമനിലയില്‍ തളച്ചത്.
സൂപ്പര്‍താരം നെയ്മര്‍ ആദ്യമായി പ്ലെയിങ് ഇലവനില്‍ കളിക്കാനിറങ്ങിയ മത്സരത്തിലാണ് ടീമിന് സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നത്.
മത്സരം അവസാനിക്കാനായി നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സമനില പിടിച്ചത്. അതേസമയം, ഗ്രൂപ്പ് സിയില്‍ പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ -ഇത്തിഹാദ് ഉസ്‌ബെക്കിസ്ഥാന്‍ ക്ലബായ എഫ്.സി എ.ജി.എം.കെയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച പ്രോ ലീഗില്‍ അല്‍ റിയാദിനെതിരെയാണ് നെയ്മര്‍ അരങ്ങേറ്റം കുറിച്ചത്.
https://www.facebook.com/Malayalivartha