ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന് ഇന്‍ഡോറില്‍ നടക്കും.... ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യത

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന് ഇന്‍ഡോറില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. മൊഹാലിയിലെ തകര്‍പ്പന്‍ ജയമാവര്‍ത്തിച്ച് പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ശക്തമായി തിരിച്ചുവന്ന് ഒപ്പമെത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യത.
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ന് തീപാറുന്ന പോരാട്ടമാണ്. മൊഹാലിയിലെ ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കെ എല്‍ രാഹുലിന്റേയും സംഘത്തിന്റേയും ജയം.
മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഓസ്‌ട്രേലിയയെ 276ന് ഓള്‍ഔട്ടാക്കിയ ഇന്ത്യ എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ വിജയം കണ്ടു. ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ദ്ധ സെഞ്ചുറിയുമായി തിളങ്ങിയത് ഇന്‍ഡോറില്‍ ആത്മവിശ്വാസമേകും. പരിക്ക് ഭേദമായി എത്തിയ ശ്രേയസ് അയ്യര്‍ക്ക് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. ഇന്നതിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. പേസര്‍മാരെ ഇന്നും മാറ്റി പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha