പാകിസ്താന്‍ ആള്‍റൗണ്ടര്‍ ശുഐബ് മാലികിനെ തേടിയെത്തി അപൂര്‍വ റെക്കോഡ്... ട്വന്റി 20ക്രിക്കറ്റില്‍ 13,000 റണ്‍സ് പിന്നിടുന്ന ആദ്യ ഏഷ്യക്കാരന്‍

പാകിസ്താന്‍ ആള്‍റൗണ്ടര്‍ ശുഐബ് മാലികിനെ തേടിയെത്തി അപൂര്‍വ റെക്കോഡ്. ട്വന്റി 20ക്രിക്കറ്റില്‍ 13,000 റണ്‍സ് പിന്നിടുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടമാണ് മാലിക് സ്വന്തമാക്കിയത്. ഇക്കാര്യത്തില്‍ വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയില്‍ മാത്രമാണ് മാലികിന് മുന്നിലുള്ളത്.
14,562 റണ്‍സാണ് ഗെയിലിന്റെ സമ്പാദ്യം. മാലിക് 13,015 റണ്‍സാണ് ഇതുവരെ നേടിയത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ (ബി.പി.എല്‍) ഫോര്‍ച്യൂണ്‍ ബാരിഷലും രംഗ്പൂര്‍ റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലാണ് മാലിക് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഒരു വിക്കറ്റും നേടി താരം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചു.
പാകിസ്താന്‍ കണ്ട മികച്ച ആള്‍റൗണ്ടര്‍മാരില്‍ ഒരാളായ മാലിക് ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ നേരത്തെ മതിയാക്കിയിരുന്നു. ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്‍ ടീമില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാലിക്.
https://www.facebook.com/Malayalivartha