ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ രണ്ടാം പാദ മത്സരങ്ങള്‍ 31ന് ആരംഭിക്കും...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ രണ്ടാം പാദ മത്സരങ്ങള്‍ 31ന് ആരംഭിക്കും. ജംഷഡ്പുര്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ആദ്യ മത്സരം. ഫെബ്രുവരി ഒന്നിന് ആതിഥേയരായ ഹൈദരാബാദ് എഫ്‌സിയെ എഫ്‌സി ഗോവ നേരിടും.
സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ രാത്രി 7.30നു ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യമത്സരം വൈകുന്നേരം അഞ്ചിനു തുടങ്ങും. പ്ലേ ഓഫ്, നോക്കൗട്ട് മത്സരങ്ങളുടെ തീയതി ഉടന്‍ പ്രഖ്യാപിക്കുകയും ചെയ്യും.
ഫെബ്രുവരി രണ്ടിന് ഒഡീഷയ്‌ക്കെതിരെ ഭുവനേശ്വറിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം നടക്കുക. കൊച്ചിയില്‍ 12ന് പഞ്ചാബ് എഫ്‌സിയേയും 25ന് ഗോവയേയും മാര്‍ച്ച് 13ന് മോഹന്‍ ബഗാനെയും ഏപ്രില്‍ മൂന്നിന് ഈസ്റ്റ് ബംഗാളിനെയും ബ്ലാസ്റ്റേഴ്‌സ് നേരിടും.
https://www.facebook.com/Malayalivartha