ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പുനര്‍നാമകരണം ചെയ്യും... ഈമാസം 14 മുതല്‍ നിരഞ്ജന്‍ ഷാ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരിലായിരിക്കും സ്റ്റേഡിയം അറിയപ്പെടുക

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പുനര്‍നാമകരണം ചെയ്യും... ഈമാസം 14 മുതല്‍ നിരഞ്ജന്‍ ഷാ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരിലായിരിക്കും സ്റ്റേഡിയം അറിയപ്പെടുക
മുന്‍ ബിസിസിഐ സെക്രട്ടറിയാണ് നിരഞ്ജന്‍ ഷാ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വൈസ് ചെയര്‍മാനായിട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. 15നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. അതിന്റെ മുന്നോടിയായിട്ടാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നത്.
1960 മുതല്‍ 70 വരെയുള്ള കാലയളവില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി 12 ഫസ്റ്റ് ക്ലാസ് ഗെയിമുകള്‍ കളിച്ചിട്ടുണ്ട് ഷാ. ഏകദേശം 40 വര്‍ഷത്തോളം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായി അദ്ദേഹമുണ്ടായിരുന്നു. നിരഞ്ജന്‍ ഷായുടെ മകന്‍ ജയദേവ് ഷായാണ് ഇപ്പോള്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്. ദേശീയ - അന്തര്‍ദേശീയ തലത്തില്‍ നിരഞ്ജന്‍ ഷാ നല്‍കിയ സംഭാവന മാനിച്ചാണ് സ്റ്റേഡിയത്തിന് പേര് നല്‍കുന്നതെന്ന് എസ്സിഎ ഒരു പത്രക്കുറിപ്പില്‍ പറയുന്നു .
https://www.facebook.com/Malayalivartha