അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പ്രശസ്തനായ ആരാധകന്‍ കാര്‍ലോസ് ടുല അന്തരിച്ചു...

അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പ്രശസ്തനായ ആരാധകന്‍ കാര്‍ലോസ് ടുല (83) അന്തരിച്ചു. 1974 മുതല്‍ ലോകകപ്പ് വേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്നു.
ഗ്യാലറിയില്‍ ഡ്രം മുഴക്കി ആര്‍പ്പുവിളിക്കുന്ന ടുലയുടെ ചിത്രം ആരാധകര്‍ക്ക് സുപരിചിതമാണ്. കഴിഞ്ഞ ലോകകപ്പില്‍ മികച്ച ആരാധകനുള്ള ഫിഫ പുരസ്‌കാരം ലഭിച്ചു.
അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് യുവാന്‍ ഡൊമിംഗോ പെറോണ്‍ സമ്മാനിച്ച ഡ്രമ്മുമായാണ് 13 ലോകകപ്പ് വേദികളിലുമെത്തിയത്. കോച്ച് ലയണല്‍ സ്‌കലോണിയാണ് അര്‍ജന്റീന ടീമിലെ 'പന്ത്രണ്ടാമന്‍' എന്ന വിശേഷണം നല്‍കിയത്.
https://www.facebook.com/Malayalivartha