ഏഷ്യാ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം സിംഗിള്‍സില്‍ പി.വി സിന്ധുവിന് ജയം...

ഏഷ്യാ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം സിംഗിള്‍സില്‍ പി.വി സിന്ധുവിന് ജയം. ഇതോടെ താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ചൈനീസ് താരം ഹാന്‍ യുവയെയാണ് സിന്ധു തോല്‍പ്പിച്ചത്.
സ്‌കോര്‍ 21-17, 21-15 . ലോക എട്ടാം നമ്പര്‍ താരമാണ് യുവ. ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സിന്ധു നിലവില്‍ റാങ്കിംഗില്‍ 11-ാം സ്ഥാനത്താണ്.
കഴിഞ്ഞ ഒക്ടോബറില്‍ കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് മോചിതയായ ശേഷം സിന്ധു കളിക്കുന്ന ആദ്യ മത്സരമാണിത്.
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഏഷ്യാ ടീം ചാമ്പ്യന്‍ഷിപ്പ് വഴിയൊരുക്കും. പ്രകാശ് പദുക്കോണിന്റെ കീഴില്‍ പരിശീലനം തുടരുന്ന താരത്തിന് പാരീസ് ഒളിമ്പിക്സില്‍ വിജയം നേടണമെങ്കില്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും വേണം. ഇന്ത്യന്‍ പുരുഷ ടീം നാളെ ഗ്രൂപ്പ് എ ലീഗ് മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഏറ്റുമുട്ടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha