ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ് പുരുഷ വിഭാഗം മത്സരത്തില്‍ ചൈനയോട് പരാജയപ്പെട്ട് ഇന്ത്യ

ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ് പുരുഷ വിഭാഗം മത്സരത്തില്‍ ചൈനയോട് പരാജയപ്പെട്ട് ഇന്ത്യ. ഗ്രൂപ് എയിലെ രണ്ടാം മത്സരത്തില്‍ 2-3നായിരുന്നു പരാജയം.
ഗ്രൂപ് എയില്‍നിന്ന് ഇതിനകം നോക്കൗട്ടില്‍ കടന്ന ഇന്ത്യ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഒന്നാം നമ്പര്‍ ഡബ്ള്‍സ് ജോടിയായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഇന്നലെ കളിച്ചില്ല. സിംഗ്ള്‍സില്‍ മലയാളിതാരം എച്ച്.എസ് പ്രണോയ് 6-21, 21-18, 21-19 സ്‌കോറിന് വെങ് ഹോങ് യാങ്ങിനെ പരാജയപ്പെടുത്തി.
ലക്ഷ്യ സെന്നും ജയം കണ്ടപ്പോള്‍ സിംഗ്ള്‍സില്‍ ചിരാഗ് സെന്‍, ഡബ്ള്‍സില്‍ എം.ആര്‍ അര്‍ജുന്‍-ധ്രുവ് കപില, സൂരജ് ഗൊവാല-പൃഥ്വി കൃഷ്ണമൂര്‍ത്തി റോയ് സഖ്യങ്ങള്‍ പരാജയം അറിഞ്ഞു.
https://www.facebook.com/Malayalivartha