സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് പരിക്ക് മാറി തിരിച്ചെത്തി... പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ കുതിക്കുന്നു...

സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് പരിക്ക് മാറി തിരിച്ചെത്തി... പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ കുതിക്കുന്നു... ബ്രെന്റ്‌ഫോര്‍ഡിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്.
ജിടെക് കമ്യൂണിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 35ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനിസിന്റെ ഗോളിലൂടെയാണ് ലിവര്‍പൂള്‍ ആദ്യ ലീഡെടുക്കുന്നത്.
ഡീഗോ ജോടയുടെ അസിസ്റ്റ് സ്വീകരിച്ച നൂനിസ് ബ്രെന്റ്‌ഫോര്‍ഡ് ഗോള്‍കീപ്പറെ കബളിപ്പിച്ച് ചിപ്പ് ഷോട്ടിലൂടെ വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും ജോടയും കാര്‍ടിസ് ജോണ്‍സും പരിക്കേറ്റ് മടങ്ങിയത് ലിവര്‍പൂളിനെ ആശങ്കയിലാക്കി.
തുടര്‍ന്നാണ് പകരക്കാരന്റെ റോളില്‍ സലാഹ് കളത്തിലിറങ്ങിയതോടെ രണ്ടാം പകുതിയില്‍ 55ാം മിനിറ്റില്‍ സലാഹിന്റെ അസിസ്റ്റില്‍ മകാലിസ്റ്റര്‍ ലിവര്‍പൂളിനായി ഗോള്‍ ഇരട്ടിയാക്കി. 68ാം മിനിറ്റില്‍ ബ്രെന്റ്‌ഫോര്‍ഡ് ഡിഫന്‍സിലെ പിഴവ് മുതലെടുത്ത് ഒറ്റക്ക് മുന്നേറിയ സലാഹ് വലയിലേക്ക് നിറയൊഴിച്ചതോടെ ലിവര്‍പൂള്‍ 30 ത്തിന് മുന്നിലെത്തി.
75ാം മിനിറ്റിലാണ് ഇവാന്‍ ടോണിയിലൂടെ ബ്രെന്റ്‌ഫോര്‍ഡ് ആശ്വാസ ഗോള്‍ നേടുന്നത്. 86ാം മിനിറ്റില്‍ നാലാമത്തെ ഗോളും നേടി കോഡി ഗ്യാക്‌പോ ലിവര്‍പൂളിന്റെ പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ 57 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
https://www.facebook.com/Malayalivartha