ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വമ്പന്‍ ജയം....

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വമ്പന്‍ ജയം. ബ്രെന്റ്ഫോര്‍ഡിനെ 4-1നാണ് തോല്‍പ്പിച്ചത്. ഒന്നാംസ്ഥാനത്ത് 57 പോയിന്റായി യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘത്തിന്.
ഡാര്‍വിന്‍ ന്യൂനെസിലൂടെയായിരുന്നു ലിവര്‍പൂളിന്റെ തുടക്കം. ഇടവേളയ്ക്കുശേഷം അലെക്സിസ് മക് അല്ലിസ്റ്റര്‍ ലീഡ് വര്‍ധിപ്പിച്ചു. ഇതിനിടെ ഇവാന്‍ ടോണി ബ്രെന്റ്ഫോര്‍ഡിനായി ഒന്ന് മടക്കിയെങ്കിലും ആശ്വസിക്കാനായില്ല അവര്‍ക്ക്.
പകരക്കാരനായെത്തിയ മുഹമ്മദ് സലാ തകര്‍പ്പന്‍ ഗോളിലൂടെ ലീഡുയര്‍ത്തി. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനിടെ പരിക്കേറ്റ ഈജിപ്തുകാരന്‍ ഇടവേളയ്ക്കുശേഷമാണ് തിരിച്ചെത്തിയത്. അവസാനഘട്ടത്തില്‍ കോഡി ഗാക്പോ പട്ടിക പൂര്‍ത്തിയാക്കി. ദ്യേഗോ ജോട്ട, കര്‍ട്ടിസ് ജോണ്‍സ് എന്നിവര്‍ പരിക്കേറ്റ് മടങ്ങിയത് ജയത്തിനിടയിലും ലിവര്‍പൂളിന് തിരിച്ചടിയായി മാറി.
"
https://www.facebook.com/Malayalivartha