വനിതാ പ്രീമിയര്‍ ടി 20 ലീഗ് രണ്ടാം എഡിഷനിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയം
വനിതാ പ്രീമിയര്‍ ടി 20 ലീഗ് രണ്ടാം എഡിഷനിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കുകയും ചെയ്തു.
മറുപടിയായി മുംബൈ നാല് വിക്കറ്റുകള്‍ കൈയിലിരിക്കേ നിശ്ചിത ഓവറില്‍ 173 റണ്‍സെടുത്ത് ജയിച്ചു. ആലിസ് കാപ്‌സിയുടെ ഓള്‍റൗണ്ട് പ്രകടനം ഡല്‍ഹിയെ രക്ഷിച്ചില്ല.
ഡല്‍ഹിക്കായി ആലിസ് കാപ്‌സി (53 പന്തില്‍ 75), ജെമീമ റോഡ്രിഗസ് (24 പന്തില്‍ 42), മേഗ് ലാനിങ് (25 പന്തില്‍ 31) എന്നിവര്‍ തിളങ്ങി. മുംബൈക്കുവേണ്ടി നാറ്റ്‌സിവര്‍ ബ്രണ്ടും അമേലിയ കെറും രണ്ടും ശബ്‌നിം ഇസ്മായില്‍ ഒന്നും വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ യസ്തിക ഭാട്യയുടെയും (45 പന്തില്‍ 57), ഹര്‍മന്‍പ്രീത് കൗറിന്റെയും (34 പന്തില്‍ 55), അമേലിയ കെറിന്റെയും (18 പന്തില്‍ 24) മികവിലാണ് ജയിച്ചത്. ഡല്‍ഹിക്കു വേണ്ടി ആലീസ് കാപ്‌സി, അരുന്ധതി റെഡ്ഢി എന്നിവര്‍ രണ്ടും മറിസാനെ കാപ്പ് ഒന്നും വിക്കറ്റ് നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha