ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ ഒളിംപിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതി വിധി വെള്ളിയാഴ്ച
ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ ഒളിംപിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതി വിധി വെള്ളിയാഴ്ച
ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30 വരെയാണു (പാരിസ് സമയം വൈകിട്ട് 6) വിധി പറയാന്‍ ആര്‍ബിട്രേറ്റര്‍ ഡോ. അനബെല്‍ ബെന്നറ്റിനു കോടതി നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതു വീണ്ടും നീട്ടുകയായിരുന്നു.
ഇനി വെള്ളിയാഴ്ച രാത്രി 9.30ന് ആണു വിധി പറയുന്നത്. ഈ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റി വെച്ചു.
ഫൈനലില്‍ എത്തിയശേഷമാണു വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.
"
https://www.facebook.com/Malayalivartha