ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരങ്ങള്‍ വ്യാഴാഴ്ച മുതല്‍ അനന്ത്പുരില്‍ നടക്കും....ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഡി ടീമില്‍ മലയാളി സാന്നിധ്യങ്ങളായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ബാറ്റര്‍ ദേവ്ദത്ത് പടിക്കലും

ഇന്ത്യ 'എ'യുമായി 'ഡി'യും 'ബി'യുമായി 'സി'യും ഏറ്റുമുട്ടും. ആദ്യ കളികളില്‍ 'എ'യെ ബി 76 റണ്‍സിനും 'ഡി'യെ സി നാല് വിക്കറ്റിനും തോല്‍പിച്ചിരുന്നു. മായങ്ക് അഗര്‍വാളാണ് ഇനി എ ടീമിനെ നയിക്കുക. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതിനാല്‍ കളിക്കില്ല.
ഋഷഭ് പന്തും യശസ്വി ജയ്‌സ്വാളും അഭിമന്യൂ ഈശ്വരന് കീഴിലിറങ്ങുന്ന ടീം 'ബി'യിലുണ്ടായിരുന്നെങ്കിലും സമാന കാരണത്താല്‍ ഇരുവരും വിട്ടു. ഋതുരാജ് ഗെയ്ക്വാദാണ് സി നായകന്‍. മലയാളി പേസര്‍ സന്ദീപ് വാര്യരും ഈ ടീമില്‍ അംഗമാണ്.
https://www.facebook.com/Malayalivartha