യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്ലേ ഓഫില്‍ ഇന്ന് വമ്പന്‍ പോരാട്ടം....

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്ലേ ഓഫില്‍ ഇന്ന് വമ്പന്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.
രാത്രി ഒന്നരയ്ക്ക് റയലിന്റെ മൈതാനത്താണ് മത്സരം. സോണി സ്‌പോര്‍ട്‌സ് ടെന്‍ നെറ്റ്വര്‍ക്കില്‍ മത്സരം തത്സമയം കാണാന്‍ കഴിയും.
ആദ്യപാദത്തില്‍ സിറ്റി വീണത് രണ്ടിനെതിരെ മൂന്ന് ഗോളിന്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരുഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തില്‍ കാര്‍ലോ ആഞ്ചലോട്ടിയും സംഘവും ഇറങ്ങുമ്പോള്‍ സിറ്റിക്ക് ഒരുശതമാനം സാധ്യതമാത്രമെന്ന് പെപ് ഗ്വാര്‍ഡിയോള പറയുന്നു. എങ്കിലും നിലനില്‍പിനായി സര്‍വം മറന്ന് പൊരുതുമെന്നും സിറ്റി കോച്ച് നയം വ്യക്തമാക്കി.
എര്‍ലിംഗ് ഹാളണ്ടിന്റെയും പുതിയ കണ്ടെത്തലായ ഈജിപ്ഷ്യന്‍ താരം ഒമറിന്റെയും ഗോളടി മികവിലേക്കാണ് സിറ്റി ആരാധകര്‍ ഉറ്റുനോക്കുന്നത്.റയലിന്റെ സെന്‍ട്രല്‍ ഡിഫന്‍സിലേക്ക് അന്റോണിയോ റൂഡിഗര്‍ തിരിച്ചെത്തുമ്പോള്‍ മധ്യനിരയില്‍ ചുവാമെനി കാമവിംഗ കൂട്ടുകെട്ടിന് അവസരമൊരുങ്ങും. സിറ്റിയുടെ പ്രധാന വെല്ലുവിളി കിലിയന്‍ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍, ബെല്ലിംഗ്ഹാം കൂട്ടുകെട്ടിനെ പിടിച്ചുകെട്ടുകയാവും .
https://www.facebook.com/Malayalivartha