ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ഫെഡറര്‍-നദാല്‍ ഫൈനല്‍

ഈ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തില്‍ ഇടം പിടിക്കും. പ്രായത്തെ കളിമികവുകൊണ്ടും ടെന്നീസ് എന്ന വികാരത്തിന്റെ തീവ്രത കൊണ്ടും മറികടന്ന ഇതിഹാസ താരങ്ങളുടെ തിരിച്ചുവരവിനാണ് റോഡ് ലേവര്‍ അരീന സാക്ഷ്യം വഹിച്ചത്.
വില്യംസ് സഹോദരിമാരും ഇതിഹാസതാരം റോജര്‍ ഫെഡററും കളിമണ്‍കോര്‍ട്ടിന്റെ രാജകുമാരനായ റാഫേല്‍ നദാലും ആരാധകരെ ടെന്നീസിന്റെ വസന്തകാലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ഫെഡററും നദാലും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ അത് കരുത്തും ക്ലാസ് പ്രകടനവും തമ്മിലുള്ള ഏറ്റുമുട്ടലായി ക്ലാസിക് പോരാട്ടത്തിലേക്കു കടക്കും.
18-ാം ഗ്രാന്‍സ്‌ലാം ലക്ഷ്യമിടുന്ന റോജര്‍ ഫെഡറര്‍ക്ക് മറികടക്കാന്‍ മുമ്പിലാരുമില്ല. ഇതിഹാസങ്ങള്‍ എന്നും ഇതിഹാസങ്ങള്‍ ആയിരിക്കുമെന്ന് ഫെഡററിനു പിന്നാലെ നദാലും തെളിയിച്ചിരിക്കുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇനി ആ ക്ലാസിക് പോരാട്ടം കാണാം. ഫെഡററും നദാലും ഏറ്റുമുട്ടുമ്പോള്‍ ഇരുവര്‍ക്കും തീര്‍ക്കാന്‍ ഏറെ കണക്കുകള്‍ ബാക്കിയുണ്ടായിരിക്കുമെന്നുറപ്പ്. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ഗ്രിഗര്‍ ദിമിത്രോവിന്റെ കടുത്ത പോരാട്ടത്തെ മറികടന്നാണ് സ്പാനിഷ് താരം നദാല്‍ ഫൈനലില്‍ കടന്നത്.
https://www.facebook.com/Malayalivartha