ആത്മകഥയിൽ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മരിയ ഷറപ്പോവ

"അവനെ കുറിച്ചുളള നല്ല ഓര്‍മ്മകളാണ് ഇന്ന് എന്‍റെ ദു:ഖം". ഉത്തേജകമരുന്നുപയോഗിച്ചതിന് 15 മാസത്തെ വിലക്കിന് ശേഷം തിരിച്ചുവരുന്ന ടെന്നീസിലെ ഗ്ലാമര്‍ താരമായ മരിയ ഷറപ്പോവ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവുമായുമുണ്ടായിരുന്ന തന്‍റെ പ്രണയത്തെ കുറിച്ച് തുറന്നുപറയുന്നു. 30 വയസ്സുളള റഷ്യന്‍ സുന്ദരി തന്‍റെ ആത്മകഥയിലൂടെയാണ് പ്രണയോര്‍മ്മകള്‍ വെളിപ്പെടുത്തിയത്.
'തനിക്കായിരുന്നു ആദ്യം ഗ്രിഗറിനോട് ഇഷ്ടം തോന്നിയത്. ഗൂഗിളില്‍ കയറി ഗ്രിഗറിന്‍റെ വയസ്സ് നോക്കി. 21 വയസ്സ്. ശേഷം ഗ്രിഗര്‍ക്ക് തന്‍റെ മെയില്‍ എഡി കൊടുത്തു. ഇമെയിലില്‍ നിന്നും ഗ്രിഗര്‍ എന്‍റെ നമ്പര്‍ ചോദിച്ചു. പതുക്കെ മെസെജുകള്‍ ഫോണ്‍ കോളുകളായി മാറി. അത് പിന്നീട് സ്കൈപ് കോളുകളിലേക്കും', മരിയ കുറിച്ചു.
പ്രണയബന്ധത്തിലെ പൊരുത്തകേടുകളും ആത്മകഥയിലൂടെ താരം പറയുന്നു. 2013ലായിരുന്നും മരിയ ഷറപ്പോവയും ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവും പ്രണയത്തിലാവുന്നത്. രണ്ട് വര്‍ഷം മാത്രമേ ഇവരുടെ പ്രണയത്തിന് ആയുസ്സുണ്ടായിരുന്നോള്ളൂ. 2015ലെ വിംബിള്‍ഡൺ ടൂര്‍ണമെന്‍റിനിടക്ക് വേര്‍പിരിയേണ്ടിവന്നുവെന്നും ഗ്രിഗറിനെ കുറിച്ചുളള ഓര്‍മ്മകള്‍ ഒരു വേദനയായി ഇപ്പോഴും കൂടെയുണ്ടെന്നും താരം പറയുന്നു.
ഗ്രിഗറുമായുളള പ്രണയം തകർന്നതിനേത്തുടർന്ന് ബാസ്കറ്റ്ബോൾ താരം സാഷ വുജാസിക്കുമായി ബന്ധം സ്‌ഥാപിച്ചു. ആ ബന്ധവും തകരുകയായിരുന്നു.ഉത്തേജകമരുന്നുപയോഗം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മരിയ ഷോറപ്പോവയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ രണ്ടു വർഷത്തേക്കു വിലക്കിയത്.
https://www.facebook.com/Malayalivartha