രണ്ടിലൊന്നറിയാന്‍ ഇന്ത്യ

അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ ജയം തേടി ഇന്ത്യ ഇന്നിറങ്ങും. രാത്രി 8 ന് നടക്കുന്ന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളംബിയയെയാണ് ഇന്ത്യ നേരിടുന്നത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്കും കൊളംബിയക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.ആദ്യ മത്സരത്തില്‍ ഇന്ത്യ അമേരിക്കയോടും കൊളംബിയ ഘാനയോടും തോറ്റിരുന്നു.
കഴിഞ്ഞ കളിയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു.കടുത്ത പ്രതിരോധവും അവസരം കിട്ടുമ്പോഴുള്ള പ്രത്യാക്രമണവും തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. 541 എന്ന ശൈലിയിലായിരിക്കും ഇന്ത്യ രണ്ടാം മത്സരത്തിനും ഇറങ്ങുക.ആദ്യ മത്സരത്തില്‍ തന്നെ ശ്രദ്ധാ കേന്ദ്രമായ കോമള്‍ തട്ടാല്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ള കാളിക്കാരനാണ്.യുഎസിനെതിരെ മികച്ച ഫോമിലായിരുന്ന മലയാളത്തിന്റെ സ്വന്തം രാഹുലിന് പരിക്ക് മാറി പരിശീലനത്തിനറങ്ങിയെന്നതും ശുഭസൂചനയാണ്.
ലാറ്റിനമേരിക്കന്‍ കരുത്തന്മാരായ കൊളംബിയയെ നിസ്സാരമായി കാണാനാവില്ല ആദ്യ മത്സരത്തില്‍ ഏറ്റ പരാജയത്തില്‍ നിന്നും പാഠംപഠിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാണ് കൊളംബിയ ശ്രമിക്കുന്നത്. ഈ മത്സരത്തിലെ പരാജയം ലോകകപ്പില്‍ നിന്നുള്ള പുറത്താകലിന് വഴി തെളിക്കും എന്നതിനാല്‍ ഇരു ടീമുകളുടെയും ജീവന്മരണ പോരാട്ടത്തിനാകും ഡല്‍ഹി വേദിയാകുന്നത്.
https://www.facebook.com/Malayalivartha