പരാഗ്വെയും മാലിയും പ്രീ ക്വാര്‍ട്ടറില്‍

ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പരാഗ്വെയും മാലിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ന് തുര്‍ക്കിക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പരാഗ്വെയുടെ വിജയം.
ഗ്രൂപ്പ് ബിയില്‍ നിന്നും മൂന്നു മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പരാഗ്വെ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ജിയോവാനി ബൊഗാഡോ, ഫെര്‍നാന്‍ഡോ കാര്‍ഡോസോ, അന്റോണിയോ ഗലിയാനോ എന്നിവരാണ് പരാഗ്വെയുടെ ഗോളുകള്‍ നേടിയത്.ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും തോറ്റ തുര്‍ക്കിയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത പരുങ്ങലിലായി.
ന്യൂസിലന്‍ഡിനെതിരേ നേടിയ ജയത്തോടെ മാലിയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മാലിയുടെ വിജയം. ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് മാലി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
https://www.facebook.com/Malayalivartha

























