സംസ്ഥാന സ്‌കൂൾ കായികമേള : ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്; 2 ദേശീയ റെക്കോർഡുകൾ പിറന്നു

61-മത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്. പാലായിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മേളയിൽ ഏഴു സ്വര്‍ണം നേടിയ എറണാകുളം 50 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ, നാലു സ്വർണമടക്കം 37 പോയിന്റോടെ പാലക്കാടാണ് തൊട്ടുപിന്നിൽ. സ്‌കൂളുകളിൽ കോതമംഗലം മാർ ബേസിൽ 23 പോയിൻറുമായി ഒന്നാം സ്ഥാനത്തുണ്ട്.17 പോയിന്റുമായി പറളി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
ആദ്യ ദിനം തന്നെ രണ്ട് ദേശീയ റെക്കോര്‍ഡ് പിറന്നു.സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ പറളിയുടെ പി.എൻ അജിത് ദേശീയ റെക്കോഡിനേക്കാൾ മികച്ച സമയം കണ്ടെത്തി. തൊട്ടുപിന്നാലെ സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ അനുമോൾ തമ്പി ഒന്നാമതായി.
ജൂനിയർ ആൺകുട്ടികളുടെ ലോംങ് ജംപിൽ എറണാകുളത്തിന്റെ കെ.എം.ശ്രീകാന്തും ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ അഭിഷേക് മാത്യു വും ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മാർ ബേസിൽ സ്കൂളിനു വേണ്ടി മത്സരിച്ച ഗുജറാത്തുകാരൻ യാദവ് നരേശ് കൃപാലും മീറ്റ് റെക്കോർഡിട്ടു.
https://www.facebook.com/Malayalivartha