സംസ്ഥാന സ്കൂൾ കായിക മേള; ആൻസ്റ്റിൻ ജോസഫ് ഷാജിയും അപർണാ റോയിയും വേഗമേറിയ താരങ്ങൾ

പാലായില്‍ നടക്കുന്ന 61-മത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും അപര്‍ണാ റോയിയും വേഗമേറിയ താരങ്ങള്‍. തിരുവനന്തപുരം സായിയിലെ വിദ്യാര്‍ഥിയായ ആന്‍സ്റ്റിന്‍ 11.04 സെക്കൻഡിൽ ഫിനിഷ് ചെയ്തു. എറണാകുളത്തിന്റെ നിബിന്‍ രണ്ടാമതെത്തി. വനിതാ വിഭാഗത്തിൽ 12.49 സെക്കൻഡിലായിരുന്നു കോഴിക്കോട് പുല്ലൂരമ്പാറ സെന്റ് ജോസഫ് എച്ച്എസ്എസ് വിദ്യാര്‍ഥിനിയായ അപര്‍ണ്ണയുടെ ഫിനിഷിങ്.തിരുവനന്തപുരം സായിയുടെ കെ.എം നിഭയാണ് രണ്ടാമത്.
ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആൻസി സോജനാണ് സ്വര്‍ണ്ണം. . ഹീറ്റ്സിനേക്കാള്‍ മികച്ച പ്രകടനമാണ് ആന്‍സി കാഴ്ചെവെച്ചത്. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സി. അഭിനവാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം സായിയുടെ താരമാണ് അഭിനവ്.
https://www.facebook.com/Malayalivartha