സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അനുമോള്‍ തമ്പിക്ക് ട്രിപ്പ്ള്‍ സ്വര്‍ണം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അനുമോള്‍ തമ്പിക്ക് ട്രിപ്പ്ള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് മൂന്നാമത്തെ സ്വര്‍ണം നേടിയത്. നേരത്തെ, സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും 5000 മീറ്ററിലും അനുമോള്‍ തമ്പി സ്വര്‍ണം നേടിയിരുന്നു.
കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ താരമാണ് അനുമോള്‍. നാലു വര്‍ഷം തുടര്‍ച്ചയായി കായികമേളയില്‍ പങ്കെടുത്ത അനുമോളുടെ അവസാനത്തെ സ്‌കൂള്‍ മേളയാണിത്.
ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാട് ജില്ലയുടെ സി. ചാന്ദ്‌നിയും എറണാകുളം ജില്ലയുടെ അഭിഷേക് മാത്യുവും ഇരട്ടസ്വര്‍ണം നേടി. 3000 മീറ്ററില്‍ സ്വര്‍ണം നേടിയ ഇരു താരങ്ങളും 1500 മീറ്ററില്‍ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha