ആരോപണങ്ങൾ എന്നെയും എന്റെ കളിയെയും തകർക്കാനുള്ള ഗൂഢാലോചന; ഭാര്യക്ക് മറുപടിയുമായി മുഹമ്മദ് ഷമി രംഗത്ത്

അവിഹിത ബന്ധം ആരോപിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ നടത്തിയ ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്തെത്തി. ഞങ്ങളുടെ കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇത് ഞങ്ങള്‍ക്കെതിരെയുള്ള വലിയൊരു ഗൂഢാലോചനയാണ്. എന്നെയും എന്റെ കളിയെയും നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദിയിലിട്ട ട്വീറ്റില്‍ ഷമി പറഞ്ഞു.
ഷമിക്ക് നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ഫെയ്‌സ്ബുക്കിലൂടെ ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചത്. വിവിധ സ്ത്രീകളുമായി ഷമി ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും നടത്തിയ അശ്ലീല ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും സ്ത്രീകള്‍ ഷമിക്ക് അയച്ചുകൊടുത്ത ചിത്രങ്ങളുമെല്ലാം പങ്കുവച്ചുകൊണ്ടാണ് ജഹാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
https://www.facebook.com/Malayalivartha