വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് മുഹമ്മദ് ഷമി ;നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് മുഹമ്മദ് ഷമി സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.സി.സി.ഐയുടെ ചോദ്യം ചെയ്യലിനിടെ ഷമി ആരോപണങ്ങള്‍ സത്യമാണെന്ന് സമ്മതിച്ചതായിട്ടാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി താരത്തെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് കണ്ട് ഷമിയുമായുള്ള കരാര്‍ ബി.സി.സി.ഐ പുതുക്കുകയായിരുന്നു.
എന്നാല്‍ ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചത് പ്രകാരം തനിക്ക് വിവാഹേതര ബന്ധമുള്ള കാര്യം താരം സമ്മതിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha



























