ഈ സീസണിൽ ക്ലേ കോർട്ട് പൂർണമായും ഒഴിവാക്കാൻ ഫെഡറർ; ഫ്രഞ്ച് ഓപ്പണിൽ റോജർ ഫെഡററില്ല

മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ കളിക്കില്ല. മിയാമി മാസ്റ്റേഴ്‌സിൽ രണ്ടാം റൗണ്ടിൽ ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവി ഫെഡററുടെ ഒന്നാം സ്ഥാനം നഷ്ടമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ കോക്കിനാക്കിസ് ആണ് ഫെഡററെ അട്ടിമറിച്ചത്.
ഈ സീസണിൽ ക്ലേ കോർട്ട് പൂർണമായും ഒഴിവാക്കാനാണ് ഫെഡററുടെ തീരുമാനം.ഇതേ തുടർന്ന് ഫ്രഞ്ച് ഓപ്പണിൽ താരം മത്സരിക്കില്ല. കഴിഞ്ഞ സീസണിലും ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ കളിച്ചിരുന്നില്ല. പരിക്ക് ഒഴിവാക്കാൻ ഫെഡറർ കഴിഞ്ഞ സീസണിൽ പല പ്രധാന ടൂർണമെന്റും ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha