കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍...

21ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍. ഭാരോദ്വഹനത്തില്‍ 18കാരനായ ദീപക് ലാത്തറാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി മെഡല്‍ കരസ്ഥമാക്കിയത്. 64 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ ദീപക് ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരമായി മാറി. ഇപ്പോള്‍ ഇന്ത്യ നേടിയ നാല് മെഡലുകളും ഭാരോദ്വഹനത്തിലാണ്.
299 കിലോ ഉയര്‍ത്തിയ വെയില്‍സിന്റെ ഗാരന്ത് ഇവാന്‍സാനിനാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം. 297 കിലോ ഉയര്‍ത്തിയ ശ്രീലങ്കയുടെ ഡിസനായകെ വെള്ളി നേടി. ദീപക് 295 കിലോയാണ് ഉയര്‍ത്തിയത്. ഇന്ന് വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സഞ്ജിത ചാനു സ്വര്‍ണ്ണം നേടിയിരുന്നു.
https://www.facebook.com/Malayalivartha



























