കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ ജയം കൈവിട്ടു

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ ജയം കൈവിട്ടു. രണ്ടു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യ അവസാന നിമിഷം വഴങ്ങിയ ഗോളിലൂടെ ജയം നഷ്ടമാക്കുകയായിരുന്നു. മത്സരം 2-2 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു. മത്സരത്തിന്റെ നാലാം ക്വാര്‍ട്ടറിലെ അവസാന മിനിറ്റില്‍ പാക്കിസ്ഥാന് ലഭിച്ച പെനാല്‍റ്റി കോര്‍ണറാണ് ഇന്ത്യയുടെ വിജയം തട്ടിയകറ്റിയത്. പകുതി സമയം വരെ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച നിന്ന ഇന്ത്യന്‍ യുവനിര പകുതിക്ക് ശേഷം കളിമറന്നതാണ് തിരിച്ചടിയായത്.
മലയാളി താരം പി.ആര്‍.ശ്രീജേഷിന്റെ ഉജ്ജ്വല സേവുകള്‍ കൂടിയില്ലായിരുന്നെങ്കില്‍ മത്സരഫലം പാക്കിസ്ഥാന് അനുകൂലമാകുമായിരുന്നു. ഹര്‍മന്‍പ്രീത് സിംഗും ദില്‍പ്രീത് സിംഗുമാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍, അലി മുബഷാര്‍ എന്നിവരാണ് പാക്കിസ്ഥാന് വേണ്ടി ഗോളുകള്‍ നേടിയത്.
https://www.facebook.com/Malayalivartha



























