കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 69 കിലോഗ്രാമില്‍ പൂനം യാദവാണ് സ്വര്‍ണം നേടിയത്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 69 കിലോഗ്രാമില്‍ പൂനം യാദവാണ് സ്വര്‍ണം നേടിയത്. രണ്ടാം ശ്രമത്തില്‍ 122 കിലോ ഉയര്‍ത്താനുള്ള ശ്രമത്തില്‍ പൂനം പരാജയപ്പെട്ടെങ്കിലും മൂന്നാം ശ്രമത്തില്‍ ഇത്രയും തന്നെ ഭാരം പൂനം ഉയര്‍ത്തുകയായിരുന്നു.
പുരുഷന്മാരുടെ 77 കി.ഗ്രാം വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗവും ആര്‍.വി. രാഹുലുമാണ് ഇന്നലെ സ്വര്‍ണം നേടിയിരുന്നു.
ഇതോടെ ഇന്ത്യയ്ക്ക് ഗെയിംസില്‍ അഞ്ച് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവുമായി. ഈ മെഡലുകളെല്ലാം വെയ്റ്റ്‌ലിഫ്റ്റിംഗ് അരീനയില്‍ നിന്നാണ് ഇന്ത്യ ഉയര്‍ത്തിയെടുത്തത്.
https://www.facebook.com/Malayalivartha