കോമൺവെൽത്ത് ഗെയിംസ്: ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇവന്റിലും സ്വർണ്ണം; ഇന്ത്യയുടെ സ്വർണ്ണ നേട്ടം പത്തായി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണ നേട്ടം പത്തായി. ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇവന്റിൽ മലേഷ്യയെ 3-1 നു കീഴടക്കിയാണ് ഇന്ത്യ സ്വർണ്ണം നേടിയത്. മത്സരത്തില്‍ മിക്സഡ് ഡബിള്‍സ്, പുരുഷ-വനിത സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് കാലിടറി.
സാത്വിക് സായിരാജ്-അശ്വിനി പൊന്നപ്പ സഖ്യം ആദ്യ മത്സരം ജയിച്ച് ഇന്ത്യയ്ക്ക് ലീഡ് നല്‍കിയപ്പോള്‍ കിഡംബി ഇന്ത്യയെ 2-0നു മുന്നിലെത്തിച്ചു. പുരുഷ ഡബിള്‍സ് വിജയിച്ച് മലേഷ്യ ഒരു പോയിന്റ് തിരിച്ചുപിടിച്ചുവെങ്കിലും വനിത സിംഗിള്‍സില്‍ സൈനയ്ക്ക് മുന്നില്‍ മലേഷ്യന്‍ താരത്തിനു പിടിച്ചുനിൽക്കാനായില്ല.
https://www.facebook.com/Malayalivartha