കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ് ഇനത്തില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഹീന സിദ്ദുവിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ് ഇനത്തില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഹീന സിദ്ദുവിന് സ്വര്‍ണം. 38 പോയിന്റോടെയാണ് ഹീനയുടെ സ്വര്‍ണനേട്ടം. 579 പോയന്റ് നേടിയാണ് ഹീവ ഫൈനലിലേക്ക് മുന്നേറിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി.
അന്നു സിങ്ങും വനിതകളുടെ ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷയായുണ്ട്. അതേസമയം പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ ഗഗന്‍ നാരംഗ്, ചെയിന്‍ സിങ് എന്നിവര്‍ പരാജയപ്പെട്ടു. എട്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ ഗഗന്‍ നാരംഗ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നല്ല തുടക്കം നല്‍കിയ ചെയിന്‍ സിങ് നാലാം സ്ഥാനത്തേക്കെത്തി.
പുരുഷന്മാരുടെ ലൈറ്റ് ഫ്‌ലൈ വെയ്റ്റ് (49 കിലോഗ്രാം) വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്‌സര്‍ അമിത് പങ്ഹാല്‍ സെമിയില്‍ പ്രവേശിച്ചു.ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ അക്കില്‍ അഹ്മദിനെ 4:1നാണ് അമിത് പരാജയപ്പെടുത്തിയത്. വിജയത്തോടെ അമിത് ഇന്ത്യക്കായി ഒരു മെഡല്‍ ഉറപ്പാക്കി.
https://www.facebook.com/Malayalivartha