മലയാളി വാര്‍ത്ത.
പ്രീജ ശ്രീധരനെ ഗ്യാലറിയിലിരുന്ന് പ്രോത്സാഹിപ്പിക്കാന്‍ ഇനി താനുമുണ്ടാവുമെന്ന് പ്രീജയുടെ ഭര്‍ത്താവ് ഡോ. ദീപക് വ്യക്തമാക്കി. വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. ദീപക്.
മലയാളികളുടെ അഭിമാനമായ ഒളിമ്പിക് അത്‌ലറ്റ് പ്രീജ ശ്രീധരന്റെ വിവാഹം പാലക്കാട്ട് വച്ചാണ് നടന്നത്. പാലക്കാട് അകത്തേത്തറ നടക്കാവ് ഹരിശ്രീ വിലാസത്തില്‍ ഡോ. ദീപക് ഗോപിനാഥനാണ് താലി ചാര്‍ത്തിയത്. കടമ്പഴിക്കോണം സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജനാണ് ഡോ. ദീപക്.
കല്ലേക്കുളങ്ങര നടുവിലാത്ത് വീട്ടില്‍ പരേതനായ എന്‍.ജി.ശ്രീധരന്റേയും രമണിയുടേയും മകളാണ് പ്രീജ. ഒലവക്കോട് റയില്‍വേ ഡിവിഷണല്‍ ഓഫീസില്‍ ഓഫീസ് സൂപ്രണ്ടാണ് പ്രീജ.